ബഹ്റൈനിൽ ട്രാഫിക് ബ്ലോക്കിനിടയിൽ സ്കൂൾ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു

മനാമ : ഷേഖ് ഇസ ബിൻ സൽമാൻ ഹൈവേയിലുണ്ടായ ട്രാഫിക് ബ്ലോക്കിനിടയിൽ രണ്ട് സ്കൂൾ ബസുകളും മറ്റൊരു വാഹനവും തമ്മിൽ കൂട്ടിയിടിച്ചു. സ്കൂൾ കുട്ടികൾക്ക് സാരമല്ലാത്ത പരിക്ക് പറ്റുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വീറ്റിലൂടെയാണ് വാർത്ത പുറത്ത് വന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.