ഒമാനില്‍ സമീപകാലത്തെ ഏറ്റവും വലിയ മയക്കമരുന്ന് വേട്ട; പിടിച്ചെടുത്തത് 350 കിലോ ലഹരി മരുന്ന്

മസ്‌കറ്റ്: ഒമാനില്‍ വിദേശിയില്‍ നിന്നും 350 കിലോ നിരോധിത ലഹരി മരുന്ന് പിടിച്ചെടുത്തു. സമീപകാലത്ത് രാജ്യത്ത് നടന്ന ഏറ്റവും വലിയ മയക്കമരുന്ന് വേട്ടയാണിത്. 350 കിലോ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരനെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഏഷ്യന്‍ വംശജനായ ഇയാള്‍ ഒമാനിലും കൂടാതെ മറ്റു രാജ്യങ്ങളിലേക്കും ലഹരി വസ്തുക്കള്‍ കടത്തുന്നതിന് പദ്ധതി ഒരുക്കിയിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ വേണ്ട നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണ്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണിയാണ് അറസ്റ്റിലായതെന്നും സൂചനയുണ്ട്.