bahrainvartha-official-logo
Search
Close this search box.

സ്ഥിതിഗതികള്‍ ഗുരുതരം; ഇന്ത്യയില്‍ രോഗികളുടെ എണ്ണം നാലേകാല്‍ ലക്ഷം കവിഞ്ഞു, ഒരു ദിവസം 445 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം നാലേകാല്‍ ലക്ഷം കവിഞ്ഞു. 425282 ആണ് കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണം. 14821 പേര്‍ക്ക് മാത്രം ഒറ്റ ദിവസം കൊണ്ട് രാജ്യത്ത് കോവിഡ് ബാധിച്ചു. ഇതോടെയാണ് രോഗികളുടെ എണ്ണം നാലേകാല്‍ ലക്ഷം കവിഞ്ഞത്. കൂടാതെ മരിച്ചവരുടെ എണ്ണത്തിലും വലിയ തോതിലുള്ള വര്‍ധനവുണ്ടായിട്ടുണ്ട്. 445 പേരാണ് 24 മണിക്കൂറില്‍ മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് മരണ നിരക്ക് 13699 ആയി ഉയര്‍ന്നു.

നിലവില്‍ 174387 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 237196 പേര്‍ ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടി. 55.77 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നതിനാല്‍ രോഗനിരക്കില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. രാജ്യത്തെ ഹോട്ട്സ്പോട്ടുകളായ മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ ഗുരഗതരാവസ്ഥയിലാണ്.

അതേസമയം കേരളത്തില്‍ ഇന്നലെ (ജൂണ്‍ 21) 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതുവരെ 21 പേരാണ് സംസ്ഥാനത്ത് കേവിഡ് ബാധിച്ച് മരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!