കോവിഡ്-19; ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താളത്തില്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍

മനാമ: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കും. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ നീക്കം. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ പാലിക്കേണ്ട നിര്‍ദേശങ്ങളാണ് ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് കമ്പനി പുറപ്പെടുവിച്ചിരിക്കുന്നത്.

ഇവയാണ് പ്രധാന നിര്‍ദേശങ്ങള്‍!

1. കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ യാതൊരു കാരണവശാലും വിമാനത്താവള പരിസരങ്ങളില്‍ പ്രവേശിക്കരുത്.

2. പുറപ്പെടല്‍ സമയത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയിരിക്കണം.

3. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും മാത്രമായിരിക്കും വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശനമുണ്ടാവുക. നടക്കാന്‍ ആരോഗ്യ ബുദ്ധിമുട്ടുകളുള്ളവര്‍ക്കും കുട്ടികള്‍ക്കും സഹായികളൊടപ്പമെത്താം.

4. യാത്രക്കാരെ സ്വീകരിക്കാനോ, യാത്രയാക്കാനോ വേണ്ടി വിമാനത്താവളത്തില്‍ പ്രവേശിക്കരുത്.

5. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.

6. ഗേറ്റില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് സംവിധാനം ഉണ്ടാകും. ശരീര താപം കൂടിയവരെ രണ്ടാംഘട്ട മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും.

7. ഇലക്ട്രോണിക് ചെക്കിംഗ് പരമാവധി പ്രയോജനപ്പെടുത്തുക.

8. സാമൂഹിക അകലം എല്ലാപ്പോഴും പാലിക്കണം.

9. പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ വിമാനത്താവള പരിസരത്ത് നിന്ന് പുറത്താക്കുന്നതാണ്.

10. യാത്രക്കാര്‍ പണം ഉപയോഗിക്കുന്നത് പരമാവധി കുറച്ച്, കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.