കൊല്ലം: കേരളത്തില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്. ഡല്‍ഹിയിലെ നിസാമുദ്ദിനില്‍ നിന്ന് ഈ മാസം പത്തിനാണ് വസന്തകുമാര്‍ കേരളത്തിലെത്തിയത്. 15-ാം തീയതിയാണ് പനിയെ തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തിയത്. പിന്നാലെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.
അതേസമയം കേരളത്തില്‍ ഇന്നലെ (ജൂണ്‍ 22) 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.