മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം 3 ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൂടി ഏര്‍പ്പെടുത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലേക്ക് ജൂലൈ 5 ഓടു കൂടിയായായിരിക്കും പുതിയ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യുക. ജൂണ്‍ 23 വൈകിട്ട് 7 മണി മുതല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കായി സമാജം ഓഫീസില്‍ റിസര്‍വേഷന്‍ ആരംഭിക്കും.
കോവിഡ് വ്യാപനം പ്രതിസന്ധിയിലാക്കിയ മലയാളികളെ തിരികെയെത്തിക്കുകയാണ് ലക്ഷ്യം. എംബസിയുടെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും യാത്ര. നേരത്തെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടി ജൂണ്‍ 30 വരെ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് സമാജം കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 32258697, 39804013, 33902517, 3678 2497. രജിസ്‌ട്രേഷന്‍ https://bkseportal.com/rpf/