മനാമ: വിദേശ രാജ്യങ്ങളില്‍ മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന ഗവണ്മന്റുകള്‍ അടിയന്തര ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവധ രാജ്യങ്ങളില്‍ നിന്നുള്ള സാമൂഹ്യ സംഘടനാ നേതാക്കള്‍. ബഹ്‌റൈനിലെ സാമൂഹ്യ- മാധ്യമപ്രവര്‍ത്തകരുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മയായ പ്രാവാസി മിത്ര നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ വെച്ചാണ് സാമൂഹ്യ സംഘടനാ നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. പല രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി നടത്തിയ യോഗത്തില്‍ വിവധ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കൂടാതെ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ ശ്രദ്ധയില്‍ പെടുത്തുമെന്നുറപ്പ് നല്‍കി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ റജിമോന്‍ കുട്ടപ്പനാണ് വിഷയം അവതരിപ്പിച്ചത്. സിയാദ് ഏഴംകുളം ആയിരുന്നു യോഗത്തിന്റെ മോഡറേറ്റര്‍. പി.വി.രാധാകൃഷ്ണപിള്ള, അരുള്‍ദാസ്,ഡോ.എബി വാരിക്കാട്, പി.ഉണ്ണികൃഷ്ണന്‍, അഡ്വ.ജാഫര്‍ ഖാന്‍ കേച്ചേരി, ഡോ. ഷാഫി മുഹമ്മദ്, ഫെയ്‌സല്‍ മഞ്ചേരി, കബീര്‍, സത്താര്‍ കുന്നില്‍, അഡ്വ.നൗഷാദ്, ഇ.കെ ദിനേശന്‍, മസ്ഹറുദീന്‍, ആല്‍ബര്‍ട്ട് അലക്‌സ്, ഏബ്രഹാം ജോണ്‍, ഡോ.സദര്‍ അബ്ദുല്‍ റഷീദ്, ഗഫൂര്‍ കൈയ്പമംഗലം, ഷാനിയാസ് കുന്നിക്കോട്, നാസര്‍, നജീബ് കടലായി, കോയ വേങ്ങര, കെ.ടി.സലീം, അബ്ദുല്‍ മജീദ് തെരുവത്ത്, എ.കെ.കാസിം, ജയേഷ്, ടെന്നിസണ്‍, സാനി പോള്‍, നിസാര്‍ കൊല്ലം, ഷിബു പത്തനംതിട്ട, കമാല്‍ മുഹയുദ്ദീന്‍, മുസ്തഫ കുന്നുമ്മല്‍, സലാഹുദീന്‍ റാവുത്തര്‍, ജഅഫര്‍ മൈദാനി, അമല്‍ദേവ്, എന്നിവര്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു.