bahrainvartha-official-logo
Search
Close this search box.

കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സഹായസ്തം; നിലമ്പൂര്‍ സ്വദേശിനി നാടണഞ്ഞു

kmcc

മനാമ: നാല് വര്‍ഷത്തോളമായി ബഹ്റൈനില്‍ വീട്ടു ജോലി ചെയ്ത് വരികയായിരുന്ന നിലമ്പൂര്‍ സ്വദേശിനി നാട്ടിലേക്ക് മടങ്ങി. കെഎംസിസി ബഹ്‌റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സഹായത്തോടെയാണ് യാത്ര സാധ്യമായത്. ഏക മകളുടെ കല്യാണ ശേഷം പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ പോയെങ്കിലും ഇവര്‍ക്ക് വീണ്ടും പ്രവാസത്തിലേക്ക് തിരികെ വരേണ്ടി വന്നു. കഴിഞ്ഞ പ്രളയത്തില്‍ വീട് ഒലിച്ചു പോയതിനെ തുടര്‍ന്ന് വാര്‍ദ്ധക്യത്തിലും വിശ്രമമില്ലാതെ പ്രവാസ ജീവിതത്തിലേക്ക് തിരികെയെത്തിയത്. വീണ്ടും ജോലി ആരംഭിച്ചെങ്കിലും കോവിഡ് ഭീഷണി ആയി മാറി.

മൂന്ന് മാസക്കാലമായി അസുഖ ബാധിതയിരുന്ന ഇവരെ ജോലി നഷ്ടപ്പെട്ടതിനാല്‍ കെഎംസിസി ബഹ്‌റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹോസ്പ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇവര്‍ക്കാവശ്യമായ ഭക്ഷണ കിറ്റ്, മരുന്ന്, മറ്റു സഹായങ്ങള്‍ എന്നിവ കെഎംസിസിയാണ് നല്‍കിയത്. അസുഖത്തിന് ശമനം ഇല്ലാത്തതിനാല്‍ നാട്ടില്‍ പോകണം എന്ന് ആവശ്യപെട്ടപ്പോള്‍ കെഎംസിസി ബഹ്‌റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഫ്ളൈറ്റ് ടിക്കറ്റും മറ്റു സഹായങ്ങളും നല്‍കി ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!