പൂച്ചയുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ വിദേശ വനിത അപകടത്തിൽപ്പെട്ട് മരിച്ചു

മനാമ : പൂച്ചയുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ വിദേശ വനിത അപകടത്തിൽപ്പെട്ട് മരിച്ചു. അൽ ഫതേഹ് ഹൈവേയിൽ ഇന്നലെ രാവിലെയാണ് റഷ്യൻ വനിത (26) മരിച്ചത്. റോഡിൽ കണ്ട പൂച്ചയെ ഇടിക്കാതിരിക്കാനായി വാഹനത്തിന്റെ ഗതിമാറ്റുന്നതിനിടയിൽ വാഹനത്തിന്റെ നിയന്തണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.