ലോക കേരള പ്രതിഷേധ സഭ സംഘടിപ്പിക്കുന്നു

Screenshot_20200625_210208

മനാമ: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ ‘ഞങ്ങളും കൂടിയാണ് കേരളം എന്ന സോഷ്യൽ വെൽഫെയർ അസോസിയേഷൻ കാമ്പയിനോടനുബന്ധിച്ചു ലോക കേരള പ്രതിഷേധ മഹാ സംഗമം

സംഘടിപ്പിക്കുന്നു. ജൂൺ 26 വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ 10 വരെ വിവിധ രാജ്യങ്ങളിലുള്ള പ്രവാസി നേതാക്കളും കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും FB ലൈവിൽ നടക്കുന്ന വെർച്വൽ പ്രതിഷേധ മഹാ സംഗമത്തിൽ ഒത്തുചേരും. ഓൺലൈൻ പ്രഭാഷണങ്ങൾ, സമരാവിഷ്കാരങ്ങൾ, പ്രവാസികളുടെ തുറന്നുപറച്ചിലുകൾ തുടങ്ങി വ്യത്യസ്തതകൾ നിറഞ്ഞതാണ് ലോക കേരള പ്രതിഷേധ സഭ. കാമ്പയിനോടനുബന്ധിച്ച് പ്രവാസികളും പ്രവാസി കുടുംബങ്ങളും പങ്കെടുക്കുന്ന ഓൺലൈൻ ലൈവ് പ്രതിഷേധം, പ്രവാസി അവകാശ പത്രിക പ്രകാശനം, ലോക കേരള പ്രതിഷേധ സഭ, പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും പ്രവാസി കുടുബങ്ങളുടെ നിവേദനം തുടങ്ങി വൈവിധ്യമാർന്ന പ്രതിഷേധ ആവിഷ്കാരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രവാസി സമൂഹം ഈ പ്രതിഷേധ പ്രവർത്തനങ്ങളെ ഏറ്റെടുക്കണം എന്നും ലോക കേരള പ്രതിഷേധ സഭയിൽ പങ്കാളികൾ ആകണം എന്നും സോഷ്യൽ വെൽഫെയർ അസോസിയേഷൻ ഇറക്കിയ വാർത്ത കുറിപ്പിൽ അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!