മനാമ: അദ്ലിയയിലെ റെസ്റ്റോറന്റ് ജീവനക്കാരിക്ക് ബഹ്‌റൈന്‍ പലിശവിരുദ്ധ സമിതിയുടെ ഇടപെടല്‍ കാരണം പാസ്‌പോര്‍ട്ട് തിരികെ ലഭിച്ചു. പാസ്‌പോര്‍ട്ട് പണയമായി നല്‍കി 300 ദിനാര്‍ പലിശയ്ക്കായി വാങ്ങിയിരുന്നു. ഇതില്‍ 90 ദിനാറോളം പലിശയായും പകുതിയിലധികം തുക മുതല്‍ പൈസയായി നല്‍കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കോവിഡ് കാരണം റെസ്റ്റോറന്റുകള്‍ അടഞ്ഞു കിടന്നിരുന്നതിനാല്‍ ജോലിയോ ശമ്പളമോ ലഭിക്കാതെ ഫ്‌ലാറ്റ് വാടക പോലും നല്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സമിതിക്ക് പരാതി നല്‍കിയത്. സമിതിയുടെ ശക്തമായ ഇടപെടല്‍ കാരണം പലിശക്കാരന്‍ പാസ്‌പോര്‍ട്ട് തിരികെ നല്‍കുകയായിരുന്നു.
സമിതി ചെയര്‍മാന്‍ ജമാല്‍ ഇരിങ്ങല്‍, സെക്രട്ടറി ദിജീഷ്, സമതി അംഗങ്ങളായ നാസര്‍ മഞ്ചേരി, അസ്‌കര്‍ പൂഴിത്തല തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ പ്രവാസി കമ്മീഷന്‍ അംഗവും, പലിശവിരുദ്ധ സമിതി ഉപദേശക സമിതി അംഗവുമായ കണ്ണൂര്‍ സുബൈര്‍ പാസ്‌പോര്‍ട്ട്
ഇരയ്ക്ക് കൈമാറി. കോവിഡ് പശ്ചാത്തലത്തില്‍ പലിശയുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പലിശയുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് പണയമായി നല്‍കിയ നിരവധി കേസുകളാണ് സമിതിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കുന്നു.