പ്രവാസികളുടെ മടക്കയാത്ര; നാലാംഘട്ട ഷെഡ്യൂളിൽ ബഹ്റൈനിൽ നിന്ന് കേരളത്തിലേക്ക് 32 വിമാനങ്ങൾ, ഇത്തവണ കണ്ണൂരിലേക്കും

flight gulf

മനാമ: ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് 32 വിമാനങ്ങളുമായി നാലാംഘട്ട വന്ദേഭാരത് റീപാട്രീഷന്‍ ദൗത്യം. ഇന്ത്യയിലേക്ക് മൊത്തം 47 വിമാനങ്ങളാണ് ബഹ്റൈനിൽ നിന്ന് മാത്രം വിദേശകാര്യ മന്ത്രാലയം ചാര്‍ട്ട് ചെയ്തിരിക്കുന്നത്. 8 വീതം വിമാനങ്ങള്‍ കരിപ്പൂരിലേക്കും തിരുവനന്തപുരത്തേക്കും പറക്കും. 10 വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്കും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. കൂടാതെ ഇത്തവണ 6 വിമാനങ്ങള്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും പറന്നിറങ്ങും.

 

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് പുതിയ ഷെഡ്യൂൾ പുറത്തുവിട്ടത്. ജൂലൈ ഒന്ന് മുതൽ പതിനഞ്ച് വരെയാണ് നാലാം ഘട്ടം. കേരളത്തിലേക്ക് 94 വിമാനങ്ങളാണ് ആകെ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബഹ്റൈൻ, ഒമാൻ, യുഎഇ, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ. വിമാനങ്ങൾ അധികവും ബഹ്റൈനിൽ നിന്നും ഒമാനിൽ നിന്നുമാണ്.

ഇന്നലെ മുതല്‍ ദിവസം 40മുതല്‍50 വരെ വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ജൂലൈയിൽ വരുന്ന വിമാനങ്ങളുടെ എണ്ണം വർധിക്കുമെന്നും വിമാനങ്ങൾക്ക് അനുമതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിൽ നിന്ന് മടങ്ങിവരുന്ന പ്രവാസികൾ പാലിക്കേണ്ട മുൻകരുതലുകൾ സംസ്ഥാനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇപ്പോൾ പുതുതായി ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ അധികവും കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ്. പ്രവാസികൾ തിരിച്ചെത്തുന്നത് പരിഗണിച്ച് വിമാനത്താവളങ്ങളിൽ ആന്റിബോഡി പരിശോധനയടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!