മനാമ: കെഎംസിസി ബഹ്‌റൈൻ കോവിഡ് കാലത്തും പരിശുദ്ധ റമളാനിലും നടത്തിയ റീലീഫ് പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിച്ച ജംഈയത്ത് തർബിയ്യത്തുൽ ഇസ്‌ലാമിയ്യ ആസ്ഥാനം കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങലിന്റെ നേത്രത്വത്തിൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രെട്ടറി കെ പി മുസ്തഫ ,മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് റിയാസ് ഒമാനൂർ എന്നിവർ തർബിയ്യത്തുൽ ഇസ്ലാം മിയ ഡയറക്ടർ ആദിൽ റാഷിദ് ബുസൈദുമായി കൂടിക്കാഴ്ച നടത്തി. കെ എം സി സി യുടെ ചാരിറ്റി പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണ അറിയിക്കുയും ചെയ്തു.