bahrainvartha-official-logo

പാക്ട് ബഹ്‌റൈന്‍ ചാര്‍ട്ടേഡ് വിമാനം ജൂലൈ 4ന് കൊച്ചിയിലേക്ക് പറന്നുയരും

paact

മനാമ: പാക്ട് ബഹ്‌റൈനും ദാദാഭായ് ട്രാവല്‍സും സംയുക്തമായി ഒരുക്കുന്ന ചാര്‍ട്ടേഡ് വിമാനം ജൂലൈ 4ന് കേരളത്തിലേക്ക് പറന്നുയരും. 169 പേരുമായിട്ടായിരിക്കും ജൂലൈ നാലിന് വിമാനം കൊച്ചിയിലേക്ക് യാത്രയാവുക. രണ്ടു വയസിന് താഴെ ഉള്ള കുട്ടികള്‍ക്ക് യാത്ര തികച്ചും സൗജന്യമായിരിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിബന്ധനങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച്, ഇന്ത്യന്‍ എംബസിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിധേയമായിട്ടാണ് യാത്രയൊരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

കാലഹരണപ്പെട്ട സന്ദര്‍ശന വിസകള്‍ ഉള്ളവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍, ഒറ്റപ്പെട്ടുപോയ വിദ്യാര്‍ഥികള്‍, പ്രായമായ പൗരന്‍മാര്‍, രോഗികള്‍ എന്നിവര്‍ക്ക് ആണ് പാക്ട് മുന്‍ഗണന നല്‍കിയിരിക്കുന്നത്.

വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം

പാക്ട് ബഹ്‌റൈനും, ദാദാഭായ് ട്രാവല്‍സും ചേര്‍ന്ന് നാട്ടിലേക്ക് പോകാനാകാതെ വിഷമിക്കുന്ന പാക്ട് അംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമായി, ചാര്‍ട്ടേര്‍ഡ് ചെയ്ത ഗള്‍ഫ് എയര്‍ വിമാനം 169 യാത്രക്കാരുമായി, ജൂലൈ നാലിന് കൊച്ചിയിലേക്ക് പറക്കും. നിരവധി പേരുടെ പ്രയത്നത്തിന്റെ ഫലമായി പല കടമ്പകളും കടന്നാണ് ചാര്‍ട്ടര്‍ വിമാനം എന്ന ലക്ഷ്യം പാക്ട് നേടിയെടുത്തത്.

രണ്ടു വയസിന് താഴെ ഉള്ള കുട്ടികള്‍ക്ക് യാത്ര തികച്ചും സൗജന്യമായിരിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിബന്ധനങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച്, ഇന്ത്യന്‍ എംബസിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി മാത്രമായിരിക്കും വിമാനം പറത്തുക. കാലഹരണപ്പെട്ട സന്ദര്‍ശന വിസകള്‍ ഉള്ളവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍, ഒറ്റപ്പെട്ടുപോയ വിദ്യാര്‍ഥികള്‍, പ്രായമായ പൗരന്‍മാര്‍, രോഗികള്‍ എന്നിവര്‍ക്ക് ആണ് പാക്ട് മുന്‍ഗണന നല്‍കിയിരിക്കുന്നത്.

കൊറോണ കാലഘട്ടത്തില്‍ ഭക്ഷണം പോലുമില്ലാതെ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തങ്ങളുമായി കഴിഞ്ഞ മൂന്നു മാസത്തോളമായി നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുന്നവരാണ് പാക്ട് ഭാരവാഹികള്‍. തുടര്‍ന്നും ഈ സേവനം നടത്താനും, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇനിയും വിമാനം പറപ്പിക്കാന്‍ വേണ്ട നടപടികളുമായി മുന്നോട്ടു പോകുവാനും തന്നെയാണ് പാക്ടിന്റെ തീരുമാനം. എല്ലാവരുടെയും പിന്തുണ ഇനിയും ഇത്തരം നന്മ പ്രവര്‍ത്തനങ്ങള്‍ക്കു ഉണ്ടാവണം എന്ന് പാക്ട് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!