മനാമ: ഇന്ത്യന്‍ സ്‌കൂള്‍ പാഠപുസ്തക വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ഇന്‍ഡക്‌സ് ബഹ്‌റൈന്‍. പല ക്ലാസുകളിലും ഇപ്പോഴഉം പാഠ പുസ്തകങ്ങള്‍ ലഭിക്കാനുണ്ട്. പല ക്ലാസുകളിലെയും പുസ്തകങ്ങള്‍ ഇപ്പോഴും ലഭിക്കാനുണ്ട്. സ്‌കൂളില്‍ ലഭ്യമായ പുസ്തകങ്ങള്‍ വാങ്ങിക്കുവാന്‍ രക്ഷിതാക്കളും കുട്ടികളും വിമുഖത കാണിക്കുന്നതും ഈ വര്‍ഷത്തെ മാത്രം പ്രത്യേകതയാണ്. ഈസ ടൗണ്‍ കാമ്പസിലെയും റിഫ കാമ്പസ്സിലെയും സ്ഥിതികള്‍ വ്യത്യസ്തമല്ല.
ഗുണനിലവാരമില്ലാത്ത പുസ്തകങ്ങള്‍ കൊണ്ടുവന്നതിനാലും പുറമെ ലഭിക്കുന്നതിനേക്കാള്‍ 20 ശതമാനത്തില്‍ കൂടുതല്‍ പണം കൊടുക്കേണ്ടിവരുന്നതുമാണ് പുസ്തകങ്ങള്‍ വാങ്ങിക്കുവാന്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് രക്ഷിതാക്കള്‍ തയ്യാറാവാത്തത്. സ്‌കൂളിന് പുസ്തകങ്ങള്‍ വിതരണം ചെയ്തിരുന്ന ഇന്ത്യയിലെ ഒരു ഏജന്‍സി ഇപ്പോള്‍ ബഹ്‌റൈനില്‍ സ്വന്തമായി ഷോപ്പ് തുടങ്ങുകയും പുസ്തകങ്ങള്‍ ഇന്ത്യന്‍ സ്‌കൂളിലെ വിലയേക്കാള്‍ 20 ശതമാനത്തില്‍ കുറവിന് വില്‍ക്കുന്നതും ഒരു കാരണമാണ്. ഇത്തരം ഒരവസ്ഥ എങ്ങിനെ ഉണ്ടായി എന്നും സ്‌കൂള്‍ അധികാരികള്‍ വ്യക്തമാക്കേണ്ടതുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റ്മായി ബന്ധപ്പെട്ട ചിലരുടെ ഒത്താശയോടെയാണ് ഈ പുസ്തക വിതരണ കമ്പനി തുടങ്ങിയിരിക്കുന്നതെന്ന് സംശയിക്കുന്നതായി ഇന്‍ഡ്‌സ് ബഹ്‌റൈന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉപയോഗിച്ച പാഠപുസ്തകങ്ങള്‍ ആവശ്യമുള്ള കുട്ടികള്‍ക്ക് വിതരണം ചെയ്തുകൊണ്ടിരുന്ന ഒരു കൂട്ടായ്മയാണ് ഇന്ഡക്‌സ് ബഹ്‌റൈന്‍. പാഠപുസ്തകങ്ങള്‍ക്കൊപ്പം ആവശ്യമായ സ്റ്റേഷനറി സാധനങ്ങളും നല്‍കി വരാറുണ്ട്. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ എല്ലാ വര്‍ഷങ്ങളിലും ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വെച്ച് ചെയ്യാറുള്ളത് പോലെ പുസ്തകങ്ങള്‍ വിതരണം ചെയ്യുവാന്‍ കഴിഞ്ഞില്ല. എങ്കിലും രക്ഷിതാക്കളെ പരസ്പരം ബന്ധപ്പെടുത്തി പരമാവധി പുസ്തകങ്ങള്‍ കൈമാറുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഇന്ഡക്‌സ് ബഹ്‌റൈന് വേണ്ടി ഭാരവാഹികളായ റഫീക്ക് അബ്ദുള്ള, അജി ബാസി, സാനി പോള്‍, അനീഷ് വര്‍ഗ്ഗീസ്, നവീന്‍ നമ്പ്യാര്‍, ലത്തീഫ് ആയഞ്ചേരി എന്നിവര്‍ പറഞ്ഞു.
മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷിതമായ സമ്മര്‍ വെക്കേഷന്‍ ആശംസിക്കുന്നതായും വെക്കേഷന്‍ സമയം ഫലപ്രദമായി ഉപയോഗിക്കണമെന്നും ഇന്ഡക്‌സ് ഭാരവാഹികള്‍ പറഞ്ഞു