bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ 519 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 293 പേർ പ്രവാസികൾ; 403 പേർക്ക് കൂടി രോഗമുക്തി

IMG-20200701-WA0014

മനാമ: ബഹ്റൈനിൽ 519 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ജൂൺ 30 ന് 24 മണിക്കൂറിനിടെ 9114 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 293 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 221 പേർക്ക് സമ്പർക്കങ്ങളിലൂടെയും 5 പേർക്ക് വിദേശയാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.

അതേ സമയം 403 പേർ കൂടി രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 21331 ആയി ഉയർന്നു.

നിലവിൽ 5340 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 50 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണപ്പെട്ട 57, 60 വയസുള്ള രണ്ട് പ്രവാസി പുരുഷൻമാരും 34 കാരിയായ ഒരു ബഹ്റൈനി വനിതയുമടക്കം 87 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധയേറ്റ് ഇതുവരെ മരണം സംഭവിച്ചിരിക്കുന്നത്. ഇവരിൽ 3 പേർ മലയാളികളാണ്. ഇതുവരെ ആകെ 554239 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!