മസ്‌കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ സ്വദേശി ജെസ്റ്റിന്‍ (41) ആണ് മരിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ജസ്റ്റിന്‍ കുറച്ചു ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു മരണം. ഒമാനിലെ മോഡേണ്‍ സ്സ്റ്റീല്‍ മില്‍ക് എന്ന സ്ഥാപനത്തില്‍ പത്ത് വര്‍ഷമായി ജെസ്റ്റിന്‍ ജോലി ചെയ്യുകയായിരുന്നു.
അതേസമയം കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ഇന്ന് 5 മലയാളികള്‍ കൂടി മരണപ്പെട്ടിരുന്നു. കൊല്ലം കരുനാഗപ്പള്ളി ശ്രീവര്‍ദ്ധനം അയനുവേലി കുളങ്ങര തെക്ക് സ്വദേശി മാലേത്ത് കിഴക്കേതില്‍ വീട്ടില്‍ സുരേന്ദ്രന്‍ (55), ചാരുംമൂട് സ്വദേശി സൈനുദ്ദീന്‍ സുലൈമാന്‍ റാവുത്തര്‍ (47), കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍ സ്വദേശി പി.എസ്. രാജീവ് (53) ആലപ്പുഴ പാനൂര്‍ സ്വദേശി കുന്നച്ചന്‍ പറമ്പില്‍ മുഹമ്മദ് റഊഫ് (57), തിരുവനന്തപുരം ബീമാപള്ളി സ്വദേശി പുതുവല്‍ പുരയിടം മുഹമ്മദ് നൂഹ് മകന്‍ മുഹമ്മദ് സലിം (45) എന്നിവരാണ് മരിച്ചത്.