തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രോഗം സ്ഥീരകരിച്ചവരില്‍ 86 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 81 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ തിരികെയെത്തിയവരാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയേറ്റിട്ടുണ്ട്. ആത്മഹത്യ ചെയ്ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണന്റെ ഫലം പോസിറ്റീവായിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 6564 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 4593 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ 2130 പേരുണ്ട്. 187219 പേരാണ് നിരീക്ഷണത്തിലുള്ളത്. 2831 പേര്‍ ആശുപത്രികളിലാണ്. 290 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 181780 സാമ്പിളുകള്‍ ഇതുവരെ ശേഖരിച്ചു. 4042 എണ്ണത്തിന്റെ റിസള്‍ട്ട് വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 50448 സാമ്പിളുകള്‍ ശേഖരിച്ചു. 48448 നെഗറ്റീവായി.
അതേസമയം ഇന്ന് 131 പേര്‍ കൂടി രോഗമുക്തി നേടി. സംസ്ഥാനത്തെ ഹോട്സ്സ്‌പോട്ടുകളുടെ എണ്ണം 124 ആയിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ക്ഡൗണുള്ള പൊന്നാനിയില്‍ കര്‍ശന ജാഗ്രത തുടരുകയാണ്. ഐജി അശോക് യാദവ് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. രോഗബാധിതരുടെ എണ്ണം കൂടുന്നു. സമൂഹവ്യാപനത്തിന്റെ ആശങ്കയില്‍ നിന്ന് മുക്തരായിട്ടില്ല. കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണം. പ്രതിരോധ ശേഷി കുറഞ്ഞവരും മറ്റ് രോഗങ്ങളുള്ളവരും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. വിവരം ശേഖരിച്ച് ഇടപെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.