മനാമ: കോവിഡ്-19 ബാധിതരായ മൂന്ന് പേർ കൂടി ബഹ്റൈനിൽ മരണപ്പെട്ടു. ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു പ്രവാസിയും രണ്ട് സ്വദേശി പൗരൻമാരുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ്-19 നെ തുടര്‍ന്നുള്ള മരണം 90 ആയി.
88 വയസുകൾ പ്രായമുള്ള ഒരു സ്വദേശി പുരുഷനും സ്വദേശി വനിതയും 60 വയസുള്ള പ്രവാസി പുരുഷനുമാണ് ഇന്ന് മരണപ്പെട്ടവർ. ഇന്നലെ(ജൂൺ 30) രണ്ട് പ്രവാസികളും ഒരു സ്വദേശിയുമടക്കം മൂന്ന് പേർ മരണപ്പെട്ടിരുന്നു.
നിലവിൽ 5337 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 21331 പേർ ആകെ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 554239 പേരെയാണ് രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയത്. 86 പേർ നിലവിൽ പ്രത്യേക പരിചരണം ആവിശ്യമായ നിലയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരിൽ 48 പേർ ഗുരുതരാവസ്ഥയിലാണ്.