ന്യൂഡല്‍ഹി: എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. നീറ്റിനായുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അനുവദിക്കുന്നില്ലെന്നും അതിനാല്‍ ജൂലൈ 26ന് നടക്കാന്‍ ഇരിക്കുന്ന നീറ്റ് പരീക്ഷ മാറ്റി വെക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ ഉണ്ടെങ്കിലും നീറ്റ് പരീക്ഷ എഴുതാനുള്ള പല വിദ്യാര്‍ത്ഥികള്‍ക്കും ടിക്കറ്റ് ലഭിക്കുന്നില്ല. നാട്ടില്‍ എത്തിയാലും വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റീനില്‍ പ്രവേശിക്കേണ്ടി വരും. ഹോട്ട്സ്പോട്ടുകളായ പല സംസ്ഥാനങ്ങളിലും 21 ദിവസം വരെയാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് എഴുതാന്‍ ബുദ്ധിമുട്ടാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.