മനാമ: ഇന്ത്യയുടെ 70 ആം റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈന്‍ ഇന്ത്യ എഡ്യുക്കേഷണല്‍ ആന്‍റ് കള്‍ച്ചറല്‍ ഫോറം ‘ദി ഇന്ത്യന്‍ ഡിലൈറ്റ്സ് – ഇന്ത്യ ക്വിസ്’ സംഘടിപ്പിക്കുന്നു. വെരീതാസ് പബ്ലിക് റിഷേഷന്‍സ്, ബഹ്റിന്‍ കേരളീയ സമാജം എന്നിവരുമായി സഹകരിച്ചാണ് ‘ഇന്ത്യ ക്വിസ്’ സംഘടിപ്പിക്കുന്നത്. അടുത്ത വെള്ളിയാഴ്ച്ച (ഫെബ്രുവരി 1) ബഹ്റിന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിലവിൽ 137 ടീമുകളാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മത്സരാര്‍ത്ഥികള്‍ വൈകിട്ട് 4.30 ന് റിപ്പോര്‍ട്ട് ചെയ്യണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വൈകിട്ട് 7.30 ന് ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷാണ് ക്വിസ് മാസ്റ്റര്‍.
ഇന്ത്യയെയും ബഹ്റൈനെയും സംബന്ധിക്കുന്ന വിവരങ്ങളാകും ക്വിസിന്റെ വിഷയം. തെരഞ്ഞെടുക്കപ്പെടുന്ന 6 ടീമുകൾക്കാണ് ഫൈനൽ മത്സരത്തിലേക്ക് ഇടം നേടാൻ അവസരം. ഒന്നാം സമ്മാനം നേടുന്നവർക്ക് റോളിംഗ് ട്രോഫി, മൂന്ന് വ്യക്തിഗത ട്രോഫികളും, ക്യാഷ് അവാർഡും സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സമ്മാനം നേടുന്ന ടീമിന് വ്യക്തിഗത ട്രോഫി, സെർട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ് എന്നിവയും ലഭിക്കും.
മൂന്നു പേരടങ്ങുന്ന ടീമിനാണ് അവസരം. ടീമിൽ 18 വയസിന് താഴെയുള്ള ഒരാളും മുകളിലുള്ള ഒരാളും നിർബന്ധമാണ്, മൂന്നാമത്തെ വ്യക്തി ആരുമാകാം. കൂടുതൽ വിവരങ്ങൾക്ക് 34057137, 35944820 എന്നീ നമ്പറിലും
quizindiabahrain@gmail.com മേൽ വിലാസത്തിലും ബന്ധപ്പെടാം.
ബി ഐ ഇ സി ഫ് പ്രസിഡന്റ് സോവിച്ചൻ ചേന്നാട്ടുശ്ശേരി , ഇവന്റ് ജനറൽ കൺവീനർ പവിത്രൻ നീലേശ്വരം, എക്സിക്യൂട്ടീവ് മെമ്പേഴ്‌സ് ദേവരാജ്, ബാബു കുഞ്ഞിരാമൻ, അജിത് കുമാർ, അജി പി ജോയ്, അനൂപ് ,പ്രോഗ്രാം
കൺവീനർ .കമാലുധീൻ ,ഇവന്റ് കോർഡിനേറ്റർ ബബിന, മീഡിയ കോഓർഡിനേറ്റർ സുനിൽ തോമാസ് റാന്നി എന്നിവർ ഇന്ത്യൻ ഡിലൈററില് വിളിച്ചു ചേർത്ത പത്ര സമ്മേളനത്തില് പങ്കെടുത്തു.