രാജ്യത്തെ വ്യാപാരികൾ വാറ്റ് നടപ്പാക്കുന്നതിൽ പൂർണ്ണ പിന്തുണ; മന്ത്രാലയം

മനാമ : രാജ്യത്തെ വ്യാപാരികൾ വാറ്റ് നടപ്പാക്കുന്നതിൽ പൂർണ്ണ പിന്തുണ നൽകിയിട്ടുള്ളതായി വ്യാവസായിക മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വ്യാപാരികളെ പ്രശംസിച്ച് കൊണ്ടാണ് ഇൻഡസ്ട്രി, കൊമേഴ്‌സ് ആൻഡ് ടൂറിസം മിനിസ്ട്രിയും ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റുമാണ് ഈ വിവരം കൈമാറിയത്.

നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം രാജ്യത്തെ വ്യാപാരികൾ സുതാര്യമായി പ്രവർത്തിച്ചുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. വാറ്റ് നിയമം ലംഘിച്ചിട്ടുള്ളതായോ മറ്റേതെങ്കിലും തരത്തിലുള്ള നിയമ ലംഘനമോ ഉപഭോക്താക്കളുടെ ശ്രദ്ധയിൽ പെട്ടാൽ 80008001 എന്ന നമ്പറിൽ ബന്ധപ്പെടാനും മന്ത്രാലയം നിർദ്ദേശിച്ചു.