റിയാദ്: സൗദി അറേബ്യയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം പാറശാല കക്കോട്ടുകോണം സ്വദേശി പരിയത്തുവിള വീട്ടില്‍ ചെല്ലപ്പന്‍ മണി (54) ആണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ഇദ്ദേഹത്തെ റിയാദ് കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇദ്ദേഹത്തിന്റെ ഇരു വൃക്കകളും പൂര്‍ണമായും തകരാറിലായി. തുടര്‍ന്ന് തിങ്കളാഴ്ച്ച ഡയാലിസിസ് തുടങ്ങുന്നതിനുള്ള ഒരുക്കത്തിനിടയിലാണ് മരിച്ചത്.
റിയാദ് ദറഇയയിലെ ഗ്രീന്‍ ഫീല്‍ഡ് കമ്പനിയില്‍ 35 വര്‍ഷമായി മണി ജീവനക്കാരനായിരുന്നു. ഭാര്യ: പി. ഉഷ. മക്കള്‍: വി. മഞ്ജുഷ, വി. മനുരോഹിത്. പിതാവ്: ചെല്ലപ്പന്‍, മാതാവ്: തായ്. മൃതദേഹം റിയാദ് അല്‍ഖര്‍ജ് റോഡിലുള്ള ശ്മശാനത്തില്‍ സംസ്‌കരിക്കും.