മനാമ: കോവിഡ്-19 ആരോഗ്യ നിര്‍ദേശങ്ങള്‍ ലംഘിച്ച ഏഴ് പേര്‍ക്കെതിരെ ബഹ്‌റൈനില്‍ നിയമനടപടിയുണ്ടായേക്കും. കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടും ക്വാറന്റീന്‍ സെന്ററിലേക്ക് മാറാന്‍ വിസമ്മതിച്ചവര്‍ക്കെതിരെയാണ് നടപടി. ഇക്കാര്യത്തില്‍ അന്വേഷണത്തിന് പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തില്‍ 7 പേരും കുറ്റക്കാരാണെന്ന് വ്യക്തമായാല്‍ ശക്തമായ നടപടിയുണ്ടായേക്കും.
നിര്‍ദേശങ്ങള്‍ മറികടന്ന ചിലര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പൂര്‍ണ പിന്തുണ വേണമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
നേരത്തെ ആരോഗ്യ നിര്‍ദേശങ്ങള്‍ മറികടക്കുകയും പൊതുജനാരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നവര്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മൂന്നു വര്‍ഷം വരെ തടയും പതിനായിരം ദിനാര്‍ പിഴയും ലഭിച്ചേക്കാവുന്ന കുറ്റകൃത്യമാണിത്.