റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ ഏരൂര്‍ പത്തടി സ്വദേശി കൊടിവിള പുത്തന്‍വീട്ടില്‍ ശരീഫ് (52) ആണ് റിയാദില്‍ മരിച്ചത്. ബുധനാഴ്ച രാവിലെ റിയാദ് മന്‍സൂരിയയിലെ അല്‍ഈമാന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പിന്നീട് സൗദിയില്‍ തന്നെ ഖബറടക്കും.
ജൂണ്‍ 15നാണ് പനിയെ തുടര്‍ന്ന് ശരീഫ് ബത്ഹയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. അവിടെ നിന്നുമുള്ള നിര്‍ദ്ദേശപ്രകാരം അല്‍ഈമാന്‍ ആശുപത്രിയില്‍ 19ന് അഡ്മിറ്റാവുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനാല്‍ ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. പിതാവ്: മുഹമ്മദ് ഹനീഫ. മാതാവ്: ഫാത്വിമ ബീവി. ഭാര്യ: നജ്മുന്നിസ. നാല് ആണ്‍മക്കളും നാല് പെണ്‍മക്കളുമുണ്ട്.