മനാമ: കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ പ്രവർത്തന പദ്ധതിയായ മിഷൻ 50 ന്റെ ഭാഗമായി വർഷത്തിലൊരാൾക്
മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും നിയമ സഭ സാമാജികനും ദീർഘകാലം മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ജനറൽ സെക്രെറ്റ്രിയുമായ മർഹൂം പി വി മുഹമ്മദ് സാഹിബിന്റെ പേരിൽ നൽകുന്ന പ്രഥമ അവാർഡിന്
കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റ് സി കെ അബ്ദുറഹ്മാൻ അർഹനായി.
ദീർഘകാലം കെഎംസിസി സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ച സി കെ പ്രവാസ ജീവിതത്തിൽ പ്രവാസി സമൂഹത്തിന് നൽകിയ സേവനത്തിനും പ്രതിസന്ധികളുടെ പ്രവസകാലത്തും
ആർജ്ജവത്തോടെ സംഘടനക്ക് ഊർജ്ജം നൽകിയ വ്യക്തിത്വം എന്ന നിലകുമാണ് അദ്ദേഹത്തിന് അവാർഡ് നൽകുന്നതെന്ന് കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ ഭാരവാഹികൾ പറഞ്ഞു .
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും നൽകിയാണ് പ്രവാസം മതിയാക്കി നാട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹത്തെ ആദരിക്കുന്നത്
ആഗസ്ത് മാസം നടകുന്ന പി വി മുഹമ്മദ് സാഹിബ് അനുസ്മരണ പരിപാടിയിൽ വെച്ചാണ് ആദരിക്കുകയെന്ന്
കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി ആക്ടിങ് ജനറൽ സെക്രെട്ടറി പി കെ ഇസ്ഹാഖ് വില്യാപ്പള്ളി എന്നിവർ അറിയിച്ചു.