‘കൂടണയും വരെ കൂട്ടുമായി’ ബഹ്റൈന്‍- കൊല്ലം പ്രവാസി അസോസിയേഷന്‍

മനാമ: സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന 181 പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിച്ച് ബഹ്റൈനിലെ സന്നദ്ധ-സാമൂഹിക സംഘടനാ പ്രവര്‍ത്തകരുടെ വാട്‌സ്ആപ് കൂട്ടായ്മയായ പ്രവാസി യാത്രാ മിഷന്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള നിരവധി യാത്രക്കാരും 2 തമിഴ്നാട് കന്യാകുമാരി സ്വദേശികളെയുമാണ് തികച്ചും സൗജന്യമായി ജന്മനാട്ടില്‍ തിരികെയെത്തിച്ചത്. കോഴിക്കോട് നിന്നും വിവിധ ജില്ലകളിലേക്ക് പോകേണ്ട യാത്രകാര്‍ക്ക് പ്രത്യേകം വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കന്യാകുമാരി സ്വദേശികളുമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ബസ് ശനിയാഴ്ച്ച പുലര്‍ച്ചെ 2 മണിക്കു യാത്ര ആരംഭിച്ചു. കോവിഡ് 19 പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചു, യാത്രക്കാര്‍ക്കു ഭക്ഷണവും വെള്ളവും വാഹനത്തില്‍ തന്നെ നല്‍കിയിരുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഓരോ പ്രദേശത്തും അതാത് ആരോഗ്യ പ്രവര്‍ത്തകരുമായും ബന്ധപ്പെട്ടു എത്തിച്ചേര്‍ന്ന പ്രവാസികളുടെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അവസാന യാത്രക്കാരായ തമിഴ്‌നാട് സ്വദേശികളെ കേരളാ തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് ആരോഗ്യ പ്രവര്‍ത്തകര്‍ക് കൈമാറിയതോടെ വലിയൊരു ദൗത്യം പൂര്‍ത്തീകരിച്ച ആശ്വാസത്തിലാണ് കൊല്ലം പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍. നേരത്തെ 4 ടിക്കറ്റ് നല്‍കി കൊല്ലം പ്രവാസി അസോസിയേഷന്‍ ഈ നന്മ പ്രവര്‍ത്തിയുടെ ഭാഗമായിരുന്നു. ഈ കാരുണ്യ പ്രവര്‍ത്തിയില്‍ എല്ലാവിധ പിന്തുണയും നല്‍കിയ പ്രവാസി യാത്രാ മിഷന്‍ അംഗങ്ങള്‍, കരുണ ടാക്‌സി സര്‍വീസ് അംഗങ്ങള്‍, കൊല്ലം പ്രവാസി അസോസിയേഷന്‍ സെക്രട്ടറിയേറ്റ്, സെന്‍ട്രല്‍, ഡിസ്ട്രിക്റ്റ്, ഏരിയ , വനിതാ കമ്മിറ്റി അംഗങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായി പ്രസിഡന്റ് നിസാര്‍ കൊല്ലവും, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!