റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും കോവിഡ് ബാധിച്ച് മലയാളി മരിച്ചു. മലപ്പുറം വടക്കാങ്ങര വടക്കേകുളമ്പ് സ്വദേശി പള്ളിയാലില്‍ ശിഹാബുദ്ദീന്‍ (37) ജിദ്ദയിലാണ് മരിച്ചത്. ജിദ്ദ അല്‍ജാമിഅ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലായിരുന്നു മരണം. പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഇദ്ദേഹം മരണപ്പെട്ടത്.
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. പിതാവ്: പരേതനായ അബ്ദു. മാതാവ്: സൈനബ. ഭാര്യ: ഷംല. മക്കള്‍: മുഹമ്മദ് ഷാമില്‍ (എട്ട്), ഫാത്വിമ ഷഹ്മ (നാല്). സഹോദരങ്ങള്‍: സിദ്ദീഖ് ഫൈസി (റിയാദ്), സിറാജുദ്ദീന്‍, ഷബീബ്, സുലൈഖ, സുമയ്യ.