മനാമ : 42 വർഷമായി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബഹ്‌റൈൻ പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ബഹ്‌റൈൻ വടകര മുസ്ലിം വെൽഫെയർ അസോസിയേഷൻ ആദ്യമായി ഒരു പൊതു പരിപാടിയുമായി ജനങ്ങളിലേക്ക് ഇറങ്ങുകയാണ്.
വടകരയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളിൽ ബഹുഭൂരിഭാഗവും വടകര എം.യു. എം.ഹൈസ്കൂളുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. അക്കാഡമിക് രംഗത്തും കലാ-കായിക രംഗത്തും സമീപ കാലത്തായി എം.യു.എം കൈവരിച്ച മഹത്തായ പുരോഗതിയിൽ ഏറെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നവരാണ് ബഹ്‌റൈൻ- വടകര പ്രവാസികൾ. ഈ പുരോഗതിക്കു പിന്നിൽ ഒരുപാട് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒപ്പം മാനേജ്മെന്റിന്റെയും കഠിനമായ പരിശ്രമങ്ങളുണ്ടെന്നു മനസ്സിലാക്കുന്നു. ഇന്ന് എം യു എം കോഴിക്കോട് ജില്ലയിലെ തന്നെ ഉയർന്ന നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നായി തലയുയർത്തി നിൽക്കുകയാണ്.
ബഹ്‌റൈൻ വടകര മുസ്ലിം വെൽഫേർ അസോസിയേഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ വിദ്യാഭാസ ശാക്തീകരണവും പ്രോത്സാഹനവും എന്നതിന്റെ ഭാഗമായി എം.യു.എം ലെ അദ്ധ്യാപക സമൂഹത്തിന്റെ പ്രതിനിധിയായി എം യു എം ലെ തന്നെ പൂർവ്വ വിദ്യാർത്ഥിയും ഇപ്പോൾ എം.യു.എം ഹയർ സെക്കണ്ടറി വിഭാഗം മേധാവിയുമായ K.സജീവൻ മാസ്റ്ററെ സ്നേഹാദരംനൽകി സ്വീകരിക്കുവാൻ കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ് .
2019 ഫെബ്രുവരി ഒന്ന് വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ഹൂറ ചാരിറ്റി ഹാളിൽ ( എക്സിബിഷൻ റോഡ് പോലീസ് സ്റ്റേഷന് മുൻവശം – അൽ ഒസ്‌റ റെസ്റ്റോറന്റിനു തൊട്ടടുത്ത്) നടക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി നല്ലൊരു ട്രെയ്നർ കൂടിയായ സജീവൻ മാസ്റ്ററുടെ ഒരു ക്ലാസും ഒരുക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് അബ്ദുൽ അസീസ്(ചെയർമാൻ, സ്വാഗതസംഘം Mob. 39409709), ഉമ്മർകുട്ടി (കൺവീനർ, സ്വാഗതസംഘം Mob.39829596), അഷ്‌റഫ് (ട്രഷറർ, സ്വാഗതസംഘം Mob.39133949) എന്നിവരെ ബന്ധപ്പെടുക.