നാല് വർഷത്തെ വികസന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ അംഗീകാരം

മനാമ : നാല് വർഷത്തെ വികസന പദ്ധതിക്ക് പ്രധാനമന്ത്രി അംഗീകാരം നൽകി. കഴിഞ്ഞ ദിവസമാണ് രാജ്യ വികസനം ലക്ഷ്യം വെച്ചുക്കൊണ്ടുള്ള നാല് വർഷ വികസന പദ്ധതിക്ക് ബഹ്റൈൻ പാർലമെൻറിൽ അംഗീകാരം ലഭിച്ചത്. ബഹ്റൈന്റെ സുസ്ഥിര വികസനം ലക്ഷ്യം വെച്ചു കൊണ്ടുള്ള പദ്ധതി ബഹ്റൈൻ ജനതയുടെ ഭാവി സുരക്ഷിതമാക്കുന്നതിനായാണെന്ന് അംഗീകാരം നൽകി കൊണ്ട് ഹിസ് മജസ്ടി കിംഗ് ഹമദ് പറഞ്ഞു.

2019 മുതൽ 2022 വരെയുള്ള പദ്ധതിയുടെ കരട് തയാറാക്കി അംഗീകാരം നേടിയതിന് പാർലമെന്റ് സ്പീക്കർ ഫൗസിയ സൈനാളിന് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ നന്ദി പറഞ്ഞു.

ആഗോള തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള വെല്ലുവിളിയെ ഏറ്റെടുക്കുകയാണ് ഇതിലൂടെയെന്ന് പ്രിൻസ് ഖലീഫ മാധ്യമങ്ങളോട് പറഞ്ഞു.