bahrainvartha-official-logo
Search
Close this search box.

എയർപോർട്ടും പട്ടാളവുമില്ല, ലോകത്തെ സമ്പന്നരുടെ താവളമായ രാജ്യത്തെക്കുറിച്ചറിയാം; ‘ട്രാവൽ ഉലകം വീഡിയോ’!

vlog

വിമാനത്താവളവും സൈന്യവുമില്ലാത്ത സമ്പന്ന രാജ്യത്തെക്കുറിച്ചുളള ‘ട്രാവൽ ഉലകം’ വ്‌ളോഗ് ശ്രദ്ധേയമാകുന്നു. ലീക്‌റ്റെൻസ്‌റ്റെയിൻ എന്ന യൂറോപ്യൻ രാജ്യം സന്ദർശിച്ച് മാധ്യമ പ്രവർത്തകനായ കെ.ടി.നൗഷാദ് തയ്യാറാക്കിയ വ്‌ളോഗാണ് നവമാധ്യങ്ങളിൽ ശ്രദ്ധനേടുന്നത്. സ്വിറ്റ്‌സർലന്റിന്റെ തലസ്ഥാനമായ ബേണിൽ നിന്ന് ട്രെയിനിലും ബസിലുമായി ഈ കൊച്ചു രാജ്യത്തേക്ക് നടത്തിയ യാത്ര മനോഹരമായ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്. കൊച്ചു രാജ്യമായ ലീക്‌റ്റെൻസ്‌റ്റെയിൻ ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ സ്റ്റാമ്പ് പുറത്തിറക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിന് സാക്ഷിയായതും വ്‌ളോഗിൽ വിവരിക്കുന്നുണ്ട്.

വെറും 160 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ തന്നെ 38,749 ആണ്. പർവ്വതപ്രദേശമായതു കൊണ്ടുതന്നെ സഞ്ചാരികളുടെ പ്രിയപ്പെട്ട ശീതകാല ടൂറിസ്റ്റ് കേന്ദ്രമാണ് ഇവിടം. സ്ഥലത്തിന്റെ പ്രത്യേകതയും യാത്ര മാർ​ഗങ്ങളും ഉൾപ്പെടെ നിരവധി സവിശേഷതകൾ ട്രാവൽ ഉലകം പ്രേക്ഷകർക്ക് മുൻപിലെത്തിക്കുന്നുണ്ട്.

വീഡിയോ കാണാം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!