റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ മറ്റൊരു മലയാളി മരിച്ചു. തൃശൂര്‍ മണലൂര്‍ സ്വദേശി പുത്തന്‍കുളം പള്ളിക്കുന്നത്ത് വര്‍ഗീസാണ് (61) ഖമീസ് മുശൈത്തില്‍ മരിച്ചത്. കഴിഞ്ഞ മാസം അഞ്ചിന് നാട്ടിലേക്ക് മടങ്ങാനിരുന്ന ഇദ്ദേഹത്തിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വൈകിയതിനാല്‍ യാത്ര മുടങ്ങുകയായിരുന്നു
വര്‍ഗീസ് ഖമീസ് മുശൈത്തില്‍ ഒരു ജ്വല്ലറിയില്‍ സെയില്‍സ്മാനായിരുന്നു. ഖമീസ് മുശൈത്തിലാണ് മൃതദേഹം സംസ്‌കരിക്കുന്നത്. ഭാര്യ: മിനി. മക്കള്‍: നൊയല്‍, അല്‍ക്ക. ഇന്ന് മാത്രം സൗദിയില്‍ വര്‍ഗീസ് ഉള്‍പ്പെടെ മൂന്ന് മലയാളികളാണ് മരണപ്പെട്ടത്.