മനാമ: കോവിഡ് മൂലം മരണമടയുന്ന മലയാളികളുടെ കുടുംബത്തിന് ബഹ്‌റൈന്‍ കേരളീയ സമാജം പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ ധനസഹായം സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സൗജന്യ എയര്‍ ടിക്കറ്റ് നല്‍കുന്നതിനായി തിരിച്ചേല്‍പ്പിച്ച് സലിം റാവുത്തറിന്റെ കുടുംബം. മരണമടഞ്ഞ ശേഷം കോവിഡ് ആണെന്ന് സ്ഥിരീകരിച്ച ആലപ്പുഴ ചുനക്കര സ്വദേശി സലിം റാവുത്തറിന്റെ മകനും സാമൂഹിക പ്രവര്‍ത്തകനുമായ സിബിന്‍ സലിം, മരുമകന്‍ അനസ്സ് എന്നിവര്‍ ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ളക്ക് സമാജത്തില്‍ വെച്ച് ഒരു ലക്ഷം രൂപ സ്വീകരിച്ച് തിരികെ ഏല്‍പ്പിക്കുകയായിരുന്നു.
മരണമടഞ്ഞ സലിം റാവുത്തറിന്റെ കുടുംബം മരണാനന്തര സങ്കടങ്ങള്‍ക്കിടയിലും മാത്രകാപരമായ സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കുന്നതില്‍ നന്ദി രേഖപ്പെടുത്തുന്നതായി പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പോള്‍, വിനൂപ് കുമാര്‍, ചാരിറ്റി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ. ടി. സലിം എന്നിവര്‍ സന്നിഹിതരായിരുന്നു.
								
															
															
															
															
															








