കണ്ണൂര്‍: കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് ബഹ്റൈന്‍, റിയ ട്രാവല്‍സ് എന്നിവര്‍ ഒരുക്കിയ ഗള്‍ഫ് എയര്‍ ചാര്‍ട്ടേഡ് വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. കണ്ണൂര്‍ എക്‌സ്പാറ്റ്‌സിനിത് അഭിമാനത്തിന്റെയും സുദിനമാണിതെന്നും ബഹ്റൈന്‍ പ്രവാസികളുടെ ചിരകാലസ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടതെന്നും ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഈ സംരംഭത്തിന്റെ വിജയത്തിന് അഹോരാത്രം സഹകരിച്ച കെ. കെ. രാഗേഷ് എം.പി., എം. വി. ജയരാജന്‍, ഷൈജു (കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്), ഗള്‍ഫ് എയര്‍ ഡ്യൂട്ടി മാനേജര്‍ അബ്ദുള്ള അഹ്മദ് യൂസുഫ് തുടങ്ങി ഏവര്‍ക്കും കണ്ണൂര്‍ എക്‌സ്പാറ്റ്‌സ്‌ന്റെ നന്ദിയറിയിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.