മനാമ: ബഹ്‌റൈന്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ചാര്‍ട്ടേര്‍ഡ് വിമാനം നാളെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. കെ.എം.സി.സിയുടെ നാലാമത് ചാര്‍ട്ടേഡ് വിമാനമാണിത്. വിമാനം ഇന്ന് രാവിലെ 9.45ന് കോഴിക്കോട്ടേക്ക് പുറപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമയം 5 മണിയോടെ വിമാനം കരിപ്പൂരില്‍ പറന്നിറങ്ങും.
10 പേര്‍ക്ക് സൗജന്യമായും 31 പേര്‍ക്ക് സൗജന്യ നിരക്കിലും ടിക്കറ്റുകള്‍ നല്‍കിയതായി കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ വ്യക്തമാക്കി. ബഹ്‌റൈനിലെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് കെ.എം.സി.സി. നാട്ടിലേക്ക് മടങ്ങാന്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കിയാണ് ടിക്കറ്റ് വിതരണം ചെയ്തതെന്ന് കോഴിക്കോട് ജില്ലാ കമ്മറ്റി അറിയിച്ചു. ജോലി നഷ്ടപെട്ടവര്‍ , വിസ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികളടക്കം ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത 171 പേരാണ് ഗള്‍ഫ് എയര്‍ വിമാനത്തില്‍ യാത്രതിരിക്കുന്നത്.