തുടര്‍ച്ചയായ വിലയിടിവിന് പിന്നാലെ ആഗോള വിപണയില്‍ എണ്ണ വില ഉയരുന്നു. വെനസ്വേലയിലെ എണ്ണ കമ്പനിക്കെതിരായ ഉപരോധവും ഉത്പാദനം കുറക്കാനുള്ള സൌദി തീരുമാനവുമാണ് വില ഉയരാന്‍ കാരണം. ഇതോടെ ക്രൂഡ് ഓയില്‍ വില ബാരലിന് 52 കടന്നു.
ഒപെക് തീരുമാനം ശക്തമായി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് സൌദി അറേബ്യ. നിലവില്‍ 10.2 മില്യണ്‍ ബാരലാണ് സൌദിയുടെ പ്രതിദിന വിതരണം. ഇത് അടുത്ത മാസം മുതല്‍ 10.1 മില്യണ്‍ ബാരലാക്കും. അതായത് വെട്ടിച്ചുരിക്കാന്‍ തീരുമാനിച്ചതിനും താഴെയാകും ഫെബ്രുവരിയിലെ വിതരണം. പ്രഖ്യാപനത്തിന് പിന്നാലെ വിപണിയില്‍ എണ്ണ വില കൂടി.
ഇതിനൊപ്പമാണ് വെനിസ്വേലയുടെ ദേശീയ എണ്ണ കമ്പനിക്കെതിരെ യു.എസ് ഉപരോധ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം 80 ഡോളറിന് മുകളില്‍ വരെയെത്തിയിരുന്നു എണ്ണവില. സൌദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തന്നെ ഉത്പാദനം കൂട്ടിയതാണ് പിന്നീട് വിലയിടിച്ചത്. വെനിസ്വേല ഉപരോധവും സൌദിയുടെ പുതിയ തീരുമാനവും വില കൂടാന്‍ ഇനിയും കാരണമായേക്കും.