bahrainvartha-official-logo
Search
Close this search box.

കോവിഡ് കാലത്തെ സേവനപ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായ 100 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി ഹോപ്പ് ബഹ്റൈന്‍

HOPE

മനാമ: കോവിഡ് കാലത്തെ സേവനപ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായ 100 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി ഹോപ്പ് ബഹ്റൈന്‍. ബഹ്റൈനിലെ സാമൂഹിക ജീവകാരുണ്യ സേവനരംഗത്ത് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി സജീവ സാന്നിധ്യമാണ് ഹോപ്പ്. വിസിറ്റ് വിസയിലെത്തി ജോലി അന്വേഷിച്ചുകൊണ്ടിരിക്കെ, കോവിഡ് മൂലം ദുരിതത്തിലായ, കോഴിക്കോട് സ്വദേശിയായ യുവാവിന് ഒരു മാസത്തേയ്ക്ക് ആവശ്യമായ ആവശ്യസാധന കിറ്റ് നല്‍കിക്കൊണ്ടാണ് മാര്‍ച്ച് 26 ന് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിന്നീട് കോവിഡ് നിയന്ത്രണങ്ങളും വ്യാപനവും ദുരിതത്തിലാക്കിയ നിരവധി കുടുംബങ്ങള്‍ക്ക് സഹായങ്ങളെത്തിച്ചു.

ജോലി അന്വേഷിച്ച് വിസിറ്റ് വിസയിലും മറ്റുമായി വന്നവര്‍, ജോലി നഷ്ടപ്പെട്ട് മറ്റൊരു ജോലിക്കായുള്ള അന്വേഷണത്തിലായിരുന്നവര്‍, മാസങ്ങളായി ശമ്പളം ലഭിക്കാത്തവര്‍, ദിവസ വേതനക്കാര്‍, പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ഹൗസ് മെയ്ഡ്മാര്‍, നിലവിലെ ജോലി കൊറോണ പശ്ചാത്തലത്തില്‍ നഷ്ടപ്പെട്ടവര്‍, സ്വന്തമായി ചെറിയ ബിസിനസ് / ചെറുകിട കച്ചവടം നടത്തിയിരുന്നവര്‍, മാസങ്ങളായി ഷോപ്പുകള്‍ അടച്ചിടേണ്ടി വന്ന ബാര്‍ബര്‍ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍, ക്ളീനിംഗ് തൊഴിലാളികള്‍, ജോലി നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് തിരിക്കാനോ, കുടുംബത്തെ നാട്ടിലയയ്ക്കാനോ പ്ലാന്‍ ചെയ്തിരുന്നപ്പോള്‍ ലോക്ക് ഡൌണ്‍ മൂലം ഇവിടെ കുടുങ്ങിപ്പോയവര്‍ തുടങ്ങി ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിലായി നാനൂറിലധികം പ്രവാസികള്‍ക്കാണ് ഇതിനോടകം ഒരു മാസത്തെയ്ക്കാവശ്യമായ ഭക്ഷണകിറ്റ് എത്തിച്ചു നല്‍കിയത്.

പത്തുകിലോ അരി ഉള്‍പ്പടെ ആട്ട, പഞ്ചസാര, തേയില, ഓയില്‍, കടല, പയര്‍, മസാലകള്‍ തുടങ്ങി, കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന് അവര്‍ക്കാവശ്യമായ സാധനങ്ങള്‍ ഉള്‍പ്പടെ, ഇരുപതോളം ഐറ്റംസ് ഉള്‍പ്പടെയുള്ള കിറ്റാണ് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കി വരുന്നത്. കിറ്റ് വിതരണത്തിന് പുറമേ, നാട്ടിലേയ്ക്ക് വെറും കൈയോടെ മടങ്ങേണ്ടി വന്ന ഹതഭാഗ്യരായ അഞ്ചു സഹോദരങ്ങളുടെ കുടുംബാങ്ങങ്ങള്‍ക്ക്, സമ്മാനങ്ങള്‍ അടങ്ങിയ ബാഗ് – ‘ഗള്‍ഫ് കിറ്റ്’ നല്‍കി യാത്രയാക്കിയതും, അര്‍ഹതപ്പെട്ട ഒരാള്‍ക്ക് എയര്‍ ടിക്കറ്റ് നല്‍കിയതും, ദുരിതത്തിലായിരുന്ന നിരവധി കോവിഡ് രോഗികള്‍ക്ക് കഞ്ഞി, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ എത്തിച്ചു നല്‍കിയതും, മുടക്കരുതെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്ന മരുന്ന് വാങ്ങാന്‍ പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന പത്തിലധികം പേര്‍ക്ക് മരുന്ന് വാങ്ങി നല്‍കിയതുമൊക്കെ നൂറുദിന പ്രവര്‍ത്തനങ്ങളില്‍ പെടുന്നു.

കൂടാതെ ദീഘനാളത്തെ ഹോസ്പിറ്റല്‍ വാസത്തില്‍ ഹോപ്പിന്റെ പരിചരണം ഏറ്റുവാങ്ങി വെസ്റ്റ് ബംഗാള്‍ സ്വദേശി സുഭാഷ് മണ്ഡലും, കൊല്ലം സ്വദേശി ജയപ്രകാശ് സ്വദേശത്തേയ്ക്ക് യാത്രയായതും ഈ പ്രവര്‍ത്തന കാലയളവിലാണ്. സുഭാഷ് മണ്ഡലിന് ഹോപ്പ് 1,20,000.00 (ഒരുലക്ഷത്തി ഇരുപതിനായിരം രൂപ) യും, ജയപ്രകാശിന് യാത്രാചിലവിന് 1,0000 (പതിനായിരം രൂപ) യും സഹായം നല്‍കിയിരുന്നു. കൂടാതെ ബഹ്റൈനില്‍ വച്ച് മരണപ്പെട്ട എടപ്പാള്‍ സ്വദേശി പ്രഭാകരന്റെ കുടുംബത്തിന് 1,41,000.00 (ഒരുലക്ഷത്തി നാല്‍പ്പത്തൊന്നായിരം രൂപ) സഹായം നല്‍കിയതും നൂറുദിനപ്രവര്‍ത്തനങ്ങളില്‍ പെടുന്നു.

കൂടുതല്‍ സേവനപ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകാന്‍ ഊര്‍ജം നല്‍കുന്ന അംഗങ്ങളോടും, മറ്റ് അഭ്യുദയകാംഷികളോടും ഹോപ്പിന്റെ ഭാരവാഹികള്‍ നന്ദി അറിയിച്ചു. ജയേഷ് കുറുപ്പ്, ജോഷി നെടുവേലില്‍, അഷ്‌കര്‍ പൂഴിത്തല, സിബിന്‍ സലിം, ഗിരീഷ് ജി പിള്ളൈ, പ്രിന്റ്റു ഡെല്ലിസ്, ലിജോ വര്‍ഗീസ്, ജെറിന്‍ ഡേവിസ്, കെ ആര്‍ നായര്‍, നിസ്സാര്‍ കൊല്ലം, അശോകന്‍ താമരക്കുളം, സാബു ചിറമേല്‍, ഷാജി ഇളമ്പിലായ്, അന്‍സാര്‍ മുഹമ്മദ്, റംഷാദ് എ കെ, റിഷിന്‍ വി എം, വിനു ക്രിസ്റ്റി, ഷിജു സി പി, മുജീബ് റഹ്മാന്‍, ഷിബു പത്തനംതിട്ട, മനോജ് സാംബന്‍, ഷബീര്‍ മാഹീ, റോണി ഡൊമിനിക്, സുജീഷ് ബാബു, ജാക്സ് മാത്യു, ഈപ്പന്‍ മലയില്‍, നിസ്സാര്‍ മാഹി, ജയേന്ദ്ര പ്രസാദ്, ടോണി വര്‍ഗ്ഗീസ്, തുടങ്ങിവര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!