169 യാത്രക്കാരുമായി പുറപ്പെട്ട ബഹ്റൈന്‍ കെ.എം.സിസി നാലാമത് വിമാനം നാട്ടിലെത്തി

KMCC CHARTED FLIGHT

മനാമ: 169 യാത്രക്കാരുമായി പുറപ്പെട്ട ബഹ്റൈന്‍ കെ.എം.സിസി നാലാമത് വിമാനം നാട്ടിലെത്തി. ബഹ്റൈന്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ വിമാനം വൈകീട്ട് അഞ്ചോടെയാണ് കരിപ്പൂരില്‍ പറന്നിറങ്ങിയത്. മടങ്ങിയെത്തിയ പ്രവാസികളെ ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചായിരുന്നു കെ.എം.സിസി ചാര്‍ട്ടേഡ് വിമാനം പ്രവാസികളെ നാട്ടിലെത്തിച്ചത്.

ജോലി നഷ്ടപ്പെട്ടവര്‍, നിത്യരോഗികള്‍, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവര്‍ തുടങ്ങി പ്രയാസമനുഭവിക്കുന്ന നിരവധി പേര്‍ വിമാനത്തിലുണ്ടായിരുന്നു. 10 പേര്‍ക്ക് സൗജന്യമായും മുപ്പതോളം പേര്‍ക്ക് സൗജന്യ നിരക്കിലും ടിക്കറ്റ് നല്‍കിയത്. നിരവധി പേര്‍ക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെ ബഹ്റൈന്‍ കെ.എം.സി.സി ചാര്‍ട്ടേഡ് വിമാന സര്‍വിസിന് തുടക്കം കുറിച്ചത്. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് യാത്രക്ക് തെരഞ്ഞെടുത്തതെന്ന് കെ.എം.സി.സി കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. നേരത്തെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങളിലായി അറുന്നൂറോളം പേരെ നാട്ടിലെത്തിച്ചിരുന്നു.

കെ.എം.സി.സി ബഹ്‌റൈന്‍ സെക്രട്ടറി എ.പി ഫൈസല്‍, കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി , ജില്ലാ ആക്ടിങ് സെക്രട്ടറി പി കെ ഇസ്ഹാഖ് വില്ല്യാപ്പള്ളി, വൈസ് പ്രസിഡന്റുമാരായ ശരീഫ് വില്ല്യാപ്പള്ളി, ഹസ്സന്‍കോയ പൂനത്ത്, അസീസ് പേരാമ്പ്ര, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി വി മന്‍സൂര്‍, സെക്രട്ടറി മാരായ അഷ്‌കര്‍ വടകര, ജെ.പി.കെ തിക്കോടി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കളമുള്ളതില്‍ കരീം, പ്രവര്‍ത്തക സമിതി അംഗം അഷ്റഫ് തോടന്നൂര്‍, നൗഷാദ് പേരാമ്പ്ര, സമീര്‍ ടൂറിസ്റ്റ് , ആഷിക് മേഴത്തൂര്‍ തുടങ്ങിയവര്‍ നാട്ടിലേക്ക് തിരിക്കുന്നവരെ യാത്ര അയക്കുന്നതിനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!