കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്തരാഷ്ട്ര തലത്തിലുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് നിലവില്‍ സ്വര്‍ണവില ഉയരാന്‍ കാരണമായിരിക്കുന്നത്. ഗ്രാമിന് 4540 രൂപയാണ് സ്വര്‍ണവിപണിയിലെ ഇന്നത്തെ വില. പവന് 36325 രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്ന് മാത്രം പവന് 200 രൂപ വര്‍ദ്ധിച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ വിവിധ അന്താരാഷ്ട്ര രാജ്യങ്ങളില്‍ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നിലവില്‍ക്കുന്നതെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ദ്ധിക്കാന്‍ സാധ്യയുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഇപ്പോള്‍ എട്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.