മനാമ : കാമുകിയെ കൊലപ്പെടുത്തിയ ബഹ്റൈനി യുവാവിന് ജീവപര്യന്തം. ഫിൽപിയൻ സ്വദേശിയായ ഗീന കണേറ്റ കാലിസോയാണ് കഴുത്തിന് കുത്തേറ്റാണ് മരിച്ചത്. 2017 ഓഗസ്റ്റ് 29നാണ് സംഭവം ഉണ്ടായത്. യുവതിയെ കാണാനില്ലായെന്ന് കാണിച്ച് സുഹൃത്ത് നൽകിയ പരാതിയെ തുടർന്നാണ് മരണവിവരം പുറത്ത് വന്നത്. ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവ് അറസ്റ്റിലായത്. ബ്ലാക്ക് മാജിക്കിന് ഇരയായാണ് യുവതി കൊല്ലപ്പെട്ടതെന്ന വാദവും ഉയർന്നിരുന്നു. ഹൈ ക്രിമിനൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.