bahrainvartha-official-logo
Search
Close this search box.

നിയാർക്ക് ബഹ്‌റൈൻ നാലാം വാർഷികവും പ്രൊഫ: ഗോപിനാഥ് മുതുകാടിന് ഗ്ലോബൽ എക്സലൻസ് അവാർഡ് സമർപ്പണവും ഫെബ്രുവരി 8ന് സമാജത്തിൽ

IMG_6065

മനാമ: ഫെബ്രുവരി 8 വെള്ളിയാഴ്ച 7 മണിമുതൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ, നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസേർച് സെന്റര് (നിയാർക്ക്) ബഹ്‌റൈൻ ചാപ്റ്റർ നാലാം വാർഷികത്തിന്റെ ഭാഗമായി ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽഖലീഫയുടെ രക്ഷാകർതൃത്വത്തിൽ പ്രൊഫ: ഗോപിനാഥ് മുതുകാടും സംഘവും അവതരിപ്പിക്കുന്ന പ്രചോദനാൽമക ജാലവിദ്യയോട് കൂടിയ മോട്ടിവേഷൻ ക്ലാസ്, ഖാലിദ് സാദ് ട്രേഡിംഗ് അവതരിപ്പിക്കുന്ന, അൽഹിലാൽ ഹോസ്പിറ്റൽ “എംക്യൂബ്” ഉം, നിയാർക്ക് ഗ്ലോബൽ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഗ്ലോബൽ എക്സലൻസ് അവാർഡ് പ്രൊഫ: മുതുകാടിനു സമർപ്പണവും നടക്കുമെന്ന് സംഘാടകർ ബാങ്കോക്ക് റെസ്റ്റോറന്റിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു.

അത്യാധുനികത സംവിധാനത്തോടെ പിറവി മുതൽ വിവിധ ഘട്ടങ്ങളിൽ കൊച്ചുകുട്ടികളിലെ മാറ്റങ്ങൾ നിരീക്ഷിച്ചു ഓട്ടിസം, സംസാര- കേൾവി ശേഷി, അംഗവൈകല്യം, ബുദ്ധിമാന്ദ്യം തുടങ്ങിയവയിൽ നിന്നും കുഞ്ഞുങ്ങളെ സാധാരണ ജീവിതത്തിലേക്ക് പൂർണ്ണമായോ ഭാഗികമായോ തിരിച്ചു കൊണ്ടുവരുവാനുള്ള അക്കാഡമിക് ഗവേഷണസ്ഥാപനമായി കൊയിലാണ്ടിയിലെ പന്തലായനിയിൽ മുഖ്യമന്ത്രി തറക്കല്ലിട്ട് നാല് ഏക്കർ ഭൂമിയിൽ ഉയർന്നുവരുന്ന നിയാർക്കിന്റെ സാക്ഷാൽക്കാരത്തിനു പൊതുജന പിന്തുണക്കായി ഏവരുടെയും സഹായം നിയാർക്ക് ഭാരവാഹികൾ അഭ്യർത്ഥിച്ചു. അമേരിക്ക അടക്കമുള്ള വികസിത രാഷ്ട്രങ്ങളിലെയും , യു.എ.ഇ പോലുള്ള ഗൾഫ് രാഷ്രങ്ങളിലെയും ഏറ്റവും മികച്ച ചികിത്സ പ്രത്യേകം ശ്രദ്ധ വേണ്ട കുട്ടികൾക്കായി നൽകുന്നതിന് അവിടങ്ങളിൽ സന്ദർശനം നടത്തുകയും, പരിശീലനം ലഭിക്കുകയും ചെയ്ത മികച്ച സ്റ്റാഫും, ഭാരവാഹികളും ഇന്ത്യയിലെ മികച്ച സ്ഥാപനമായി നിയാർക്ക് നിർമ്മാണത്തോടൊപ്പം ഉയർന്നുവരുന്ന അനുഭവം പത്രസമ്മേളനത്തിൽ സംഘാടകർ വിശദീകരിച്ചു.

ഭിന്ന ശേഷി കുട്ടികൾക്കായും പൊതുസമൂഹത്തിനുമായി പ്രൊഫ: മുതുകാട് നൽകിവരുന്ന സേവനം മുൻനിർത്തിയാണ് പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.‌ നിയാർക്ക്‌ ഗ്ലോബൽ കമ്മിറ്റി അംഗവും, പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവുമായ അഷ്‌റഫ് താമരശ്ശേരി ഗ്ലോബൽ നേതാക്കൾക്കൊപ്പം ദുബായിൽ വെച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. യൂനിസെഫിന്റെ അംബാസഡർ കൂടിയായ മുതുകാട് ഈ അവാർഡിന് ഏറ്റവും അനുയോജ്യ വ്യക്തിത്വമാണെന്നതിൽ സന്തോഷം ഉള്ളതായും, ഈ ആദരവ് മലയാളി സമൂഹത്തിന്റെ മൊത്തം ആദരവാക്കി മാറ്റുവാനുള്ള പൊതുജന പിന്തുണയും സംഘാടകർ അഭ്യർത്ഥിച്ചു.

ഫെബ്രുവരി 8 ന്റെ എംക്യൂബ് പരിപാടി തികച്ചും സൗജന്യമായ ബഹ്‌റൈൻ മലയാളി സമൂഹത്തിനു ഒന്നാകെ ഉപകരിക്കുന്ന മോട്ടിവേഷൻ ക്ലാസ് ആയിരിക്കുമെന്നും ഏവരുടെയും പങ്കാളിത്വം ഉണ്ടാകണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു. എംക്യൂബ് പരിപാടിയുടെ വിജയത്തിനായി ഇന്ത്യൻ സ്കൂളിൽ നടന്ന മെഗാഫെയറിൽ “പിരിശപ്പത്തിരി” എന്ന പേരിൽ നിയർക്ക് വനിതാ വിഭാഗം ഫുഡ് സ്റ്റാൾ നടത്തിയിരുന്നു. അന്നേ ദിവസ്സം സ്റ്റാൾ സന്ദർശിച്ചവരുടെ കൂപ്പൺ നറുക്കെടുപ്പും വിജയികൾക്കുള്ള സമ്മാനദാനവും പ്രസ്തുത വേദിയിൽ നടക്കും. കൂടാതെ ബഹ്‌റൈൻ ഡിഫറൻറ് തിങ്കേഴ്‌സ് എന്ന കൂട്ടായ്മ എംക്യൂബ് ന്റെ വിജയത്തിനുവേണ്ടി ഓൺലൈനായി നടത്തുന്ന “ക്യൂട്ട് കിഡ്‌സ് കണ്ടസ്റ്റ്” വിജയികളാകുന്ന കുട്ടികൾക്കുള്ള സമ്മാനദാനവും ഫെബ്രുവരി മാസത്തിൽ പിറന്നാൾ ദിനമുള്ള മുഴുവൻ കുട്ടികൾക്കുമായി കേക്ക് കട്ടിംഗ് ആഘോഷവും വേദിയിൽ നടക്കുമെന്നും സംഘാടകർ അറിയിച്ചു.

പത്രസമ്മേളനത്തിൽ നിയാർക്ക് ബഹ്‌റൈൻ മുഖ്യരക്ഷാധികാരി ഡോ: പി. വി. ചെറിയാൻ, അൽഹിലാൽ ഹോസ്പിറ്റൽ ബിസിനസ്സ് മാനേജർ ആസിഫ് മുഹമ്മദ് , സി.ഇ.ഒ ഡോ: ശരത്‌ ചന്ദ്രൻ സംഘാടക സമിതി ചെയർമാൻ ഫറൂഖ്. കെ.കെ., വൈസ് ചെയർമാൻ സുജിത് ഡി. പിള്ള, ജനറൽ കൺവീനർ ഹനീഫ് കടലൂർ, നിയാർക്ക് ബഹ്‌റൈൻ ചെയർമാൻ കെ.ടി. സലിം, ജനറൽ സെക്രട്ടറി ടി.പി. നൗഷാദ് ,ട്രെഷറർ അസീൽ അബ്ദുൾറഹ്മാൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!