മനാമ: ഡാന മാളിലെ നവീകരിച്ച ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. നേരത്തെതില്‍ നിന്നും വിഭിന്നമായി ധാന്യങ്ങള്‍ പൊടിച്ചുകൊടുക്കുന്ന ഫ്‌ലോര്‍ മില്ലോടു കൂടിയാണ് നവീകരിച്ച ഷോറും പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ധാന്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സ്റ്റോറില്‍ നിന്ന് നേരിട്ട് വാങ്ങി ഫ്‌ലോര്‍ മില്ലില്‍ പൊടിക്കാന്‍ നല്‍കാം. കൂടുതല്‍ സ്ഥല സൗകര്യത്തോടു കൂടി ഒരുക്കിയിരിക്കുന്ന പുതിയ ഷോറും ഉപഭോക്താക്കള്‍ക്ക് പുതിയ ഷോപ്പിംഗ് അനുഭവമായിരിക്കും.
https://www.facebook.com/2070756719867022/posts/2760306664245354/
40 ശതമാനം അധിക സ്ഥല സൗകര്യത്തോടു കൂടിയാണ് പുതിയ ഷോറും. 2007ല്‍ ഡാന മാളിലാണ് ബഹ്‌റൈനില്‍ ലുലുവിന്റെ ആദ്യ സംരഭം തുടങ്ങുന്നത്. ബഹ്‌റൈനിലെ സ്‌നേഹം നിറഞ്ഞ ഉപഭോക്താക്കളുടെ പിന്തുണ എട്ട് സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് വളരാന്‍ ലുലു ഗ്രൂപ്പിനെ സഹായിച്ചുവെന്ന് ഡയറക്ടര്‍ ജുസെര്‍ രൂപവാല പറഞ്ഞു. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലിയുടെ നിര്‍ദേശ പ്രകാരം പുത്തന്‍ ശൈലിയുള്ള ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന തരത്തിലാണ് ഷോറും സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോട്ട് ഫുഡ് വിഭാഗം, ലുലു ബേക്കറി എന്നിവ കൂടുതല്‍ വിപുലീകരിച്ചിട്ടുണ്ട്. ഫ്രോസന്‍ ഫുഡ് വിഭാഗത്തില്‍ കൂടുതല്‍ വിഭവങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 27 കൗണ്ടറുകളാണ് സവീകരിച്ച ഷോറുമിലുള്ളത്. ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ഇടപാടുകള്‍ നടത്താന്‍ ഇത് സഹായിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷ്യ വസ്തുക്കള്‍ ഷോറുമില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. വിപുലീകരണത്തിന്റെ രണ്ടാംഘട്ടത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ലുലു ഗ്രൂപ്പ് പറഞ്ഞു.