bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ കോവിഡ് മരണസംഖ്യ 100 കടന്നു; ഇന്ന് മൂന്ന് പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി

IMG-20200709-WA0182

മനാമ: ബഹ്‌റൈനില്‍ കോവിഡ് മരണസംഖ്യ 100 കവിഞ്ഞു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 101 പേരാണ് കോവിഡ്-19 ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ഇന്ന് മാത്രം മൂന്ന് പേര്‍ മരണപ്പെട്ടു. രണ്ട് സ്വദേശികളും ഒരു പ്രവാസിയുമാണ് ഇന്ന് മരണപ്പെട്ടത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തത് ആശ്വാസം പകർന്നിരുന്നു.

ഇന്നലെ ജൂലൈ 8ന് 9391 പേരിൽ നടത്തിയ പരിശോധനയിൽ 610 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 339 പേർ പ്രവാസികളാണ്. 503 പേരാണ് ഇതേ ദിനം രോഗമുക്തരായത്. നിലവില്‍ 4757 പേരാണ് ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 53 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 26073 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 630753 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!