തുറന്നു കാട്ടപ്പെട്ടത് സംഘ്പരിവാറിൻറെ നേർമുഖം: യൂത്ത് ഇന്ത്യ ബഹ്റൈൻ

മനാമ: രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ  ഉത്തര്‍ പ്രദേശിലെ അലിഗഢിൽ വെച്ച് ഹിന്ദു മഹാസഭയുടെയും സംഘ്പരിവാർ ന്റെയും നേതാക്കൾ നടത്തിയ പ്രതീകാത്മക മഹാത്മാഗാന്ധി കൊലപാതകം അങ്ങേയറ്റം അപലപനീയവും രാഷ്ട്ര നിന്ദയുണെന്നും യൂത്ത് ഇന്ത്യ ബഹ്റൈൻ കേന്ദ്ര കമ്മിറ്റി ഇറക്കിയ വാർത്താ കുറിപ്പിൽ അഭിപ്രായപ്പെട്ടു. ഇതിലൂടെ സംഘ്പരിവാറിൻറെ നേർമുഖം വ്യക്തമാക്കപ്പെട്ടിരിക്കുകയാണെന്നും യൂത്ത് ഇന്ത്യ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് യൂനുസ് സലീമിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനീസ് വി.കെ, ജാസിർ പി.പി എന്നിവർ സംസാരിച്ചു.