bahrainvartha-official-logo
Search
Close this search box.

തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ട ഫോട്ടോ എങ്ങെയായിരിക്കണം? പുതിയ മാനദണ്ഡങ്ങളുമായി ബഹ്‌റൈന്‍

lulu money editable (1)

മനാമ: തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷയ്‌ക്കൊപ്പം ചേര്‍ക്കേണ്ട ചിത്രങ്ങള്‍ എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് പുതിയ മാര്‍ഗരേഖകള്‍. ഇന്‍ഫര്‍മേഷന്‍, ഇ-ഗവണ്‍മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത ചിത്രങ്ങള്‍ സ്വീകരിക്കുന്നതല്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാര്‍ഗരേഖകള്‍ വായിക്കാം.

  • ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ട് ഗ്രേ നിറമായിരിക്കണം. റെഡ്, ഗ്രീന്‍, ബ്ലൂ (ആര്‍ജിബി)168, 168,168
  • ഫോട്ടോ ആറ് മാസത്തില്‍ കൂടുതല്‍ പഴയതാകാന്‍ പാടില്ല.
  • അപേക്ഷകന്റെ തലയും തോളും ഉള്‍കൊള്ളുന്ന വിധത്തിലായിരിക്കണം ഫോട്ടോ എടുക്കേണ്ടത്. ഫോട്ടോയുടെ 70-80% വ്യക്തിയുടെ മുഖമായിരിക്കണം.
  • മുടികൊണ്ട് വ്യക്തിയുടെ മുഖം മറഞ്ഞു പോകരുത്.
  • അപേക്ഷകന്റെ കണ്ണുകള്‍ വ്യക്തമായി കാണുന്ന രീതിയില്‍ തുറന്നു പിടിക്കണം.
  • അപേക്ഷകന്റെ മുഖത്ത് വെളിച്ചം കൂടാനോ കുറയാനോ പാടില്ല.
  •  ക്യാമറയിലേക്ക് തന്നെ നോക്കുന്ന രീതിയിലായിരിക്കണം ഫോട്ടോ
  • ഫോട്ടോയില്‍ ഫ്ളാഷിന്റെ റിഫ്ളക്ക്ഷനോ, കണ്ണുകള്‍ ചുവന്ന നിറമാകാനോ പാടില്ല.

ഫോട്ടോ സൈസ് & റെസല്യൂഷന്‍

  • 240 പിക്സെല്‍ വീതീയും 320 പിക്‌സെല്‍ നീളവുമാണ് ഫോട്ടോക്ക് വേണ്ടത്. തീരെ ചെറിയ ഫോട്ടോകള്‍ സ്വീകരിക്കില്ല.
  • ഉദാഹരണത്തിന്, 235 പിക്സെല്‍ വീതീയും 320 പിക്സെല്‍ നീളവുമുള്ള ഫോട്ടോ സ്വീകരിക്കില്ല.
  • 3*4 അനുപാദമാണ് ഫോട്ടോക്ക് വേണ്ടത്.
  • 300 ഡിപിഐ ആയിരിക്കണം ഫോട്ടോയുടെ റെസല്യൂഷന്‍
  • രണ്ട് എംബിയില്‍ കൂടുതല്‍ വലുതാകരുത് ഫോട്ടോ
  • ഫോട്ടോഷോപ്പ് അല്ലെങ്കില്‍ മറ്റേതെങ്കിലും എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളോ ഉപയോഗിച്ച് ഫോട്ടോയില്‍ മാറ്റങ്ങള്‍ വരുത്താന്‍ പാടില്ല.

മുഖാവരണം

  • അപേക്ഷകര്‍ ഹിജാബ് ധരിക്കുന്നുണ്ടെങ്കില്‍ മുഖം മുഴുവനായി മറയ്ക്കാന്‍ പാടില്ല.

കണ്ണടകള്‍

  • കണ്ണുകള്‍ വ്യക്തമായി കാണുന്ന രീതിയിലായിരിക്കണം കണ്ണട ധരിക്കേണ്ടത്. കണ്ണടയുടെ ഫ്രൈം തുറന്നതായിരിക്കണം. കണ്ണടയില്‍ നിന്ന് വരുന്ന റിഫ്‌ളക്ഷന്‍ അനുവദിക്കില്ല.
  • നിറമുള്ള കണ്ണടകളോ, കോണ്‍ടാക്ട് ലെന്‍സോ ഉപയോഗിക്കരുത്. കണ്ണിന്റെ ശരിക്കുള്ള നിറം വ്യക്തമായില്ലെങ്കില്‍ ഫോട്ടോ സ്വീകരിക്കില്ല.

കുട്ടികളുടെ ഫോട്ടോ

  • ഫോട്ടോയില്‍ കുട്ടികള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളു.
  • 5 വയസിന് താഴെയുള്ള കുട്ടികള്‍ ക്യാമറക്ക് നേരെ നോക്കണമെന്നില്ല.
  • ഒരു വയസിന് താഴെ പ്രായമുളള കുട്ടികള്‍ കണ്ണ് തുറന്നിട്ടില്ലെങ്കിലും ഫോട്ടോ സ്വീകരിക്കും.
  • കുട്ടിയുടെ തല കൈകൊണ്ട് പിടിക്കുകയാണെങ്കില്‍, കൈകള്‍ ഫോട്ടോയില്‍ കാണാന്‍ പാടില്ല.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!