bahrainvartha-official-logo
Search
Close this search box.

കേരളത്തിൽ നിന്നും ബഹ്റൈനിലേക്ക് ചാർട്ടേഡ് വിമാനങ്ങൾക്കായുള്ള ശ്രമങ്ങളാരംഭിച്ച് ബഹ്‌റൈൻ കേരളീയ സമാജം

Air flight

മനാമ: വിമാന സർവീസുകളുടെ ലഭ്യതക്കുറവും മറ്റു കാരണങ്ങളും കൊണ്ട് യാത്ര മുടങ്ങി നാട്ടിൽ കുടുങ്ങിയ മലയാളികൾക്ക് ചാർട്ടേർഡ് വിമാന സർവീസ് നടത്താൻ ബഹ്‌റൈൻ കേരളീയ സമാജം നീക്കം തുടങ്ങി. ബഹ്‌റൈനിൽ സാമ്പത്തികവും തൊഴിൽ പരവുമായ കാരണങ്ങളാൽ പ്രയാസപ്പെട്ട ആയിരക്കണക്കിന് ആളുകളെ കേരളത്തിൽ എത്തിക്കാൻ സാധിച്ചത് പോലെ നിലവിൽ നൂറു കണക്കിന് മലയാളികളാണ് തിരികെ ജോലിയിൽ പ്രവേശിക്കാനാവാതെ നാട്ടിൽ കുടുങ്ങിയിരിക്കുന്നത്.

ഫാമിലിയെ ബഹ്‌റൈനിൽ നിർത്തി ചികിത്സ അടക്കമുള്ള പല ആവശ്യങ്ങൾക്കുമായി പോയവരടക്കം നാട്ടിൽ ബുദ്ധിമുട്ടിയിരിക്കുന്ന സാഹചര്യത്തിൽ നിരവധി ആളുകളാണ് ഈ ആവശ്യമുയർത്തി സമാജവുമായി ബന്ധപ്പെടുന്നതെന്ന് സമാജം പ്രസിഡന്റ്  പി വി രാധാകൃഷ്ണ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ നിലവിൽ ഈ കാര്യത്തിൽ ഉറപ്പൊന്നും ലഭിച്ചിട്ടില്ല എങ്കിലും നിലവിലുള്ള തടസ്സങ്ങൾ മറികടക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി പി വി രാധാകൃഷ്ണ പിള്ള കുട്ടിച്ചേർത്തു.

എന്നാൽ നാട്ടിൽ നിന്നുള്ള ചാർട്ടേഡ് വിമാനയാത്രയുടെ കാര്യത്തിൽ ബഹ്‌റൈനിലെയും ഇന്ത്യയിലെയും വിവിധ മന്ത്രാലയങ്ങളുമായി സമാജം ബന്ധപ്പെട്ടുവരികയാണെന്നും നിലവിൽ കേരളത്തിൽ നിന്നും ബഹ്‌റൈനിലേക്ക് വരാനുള്ള ആളുകളുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും പ്രസിഡന്റ് പി വി രാധാകൃഷ്‌ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും സംയുക്ത പത്രക്കുറിപ്പിൽ അറിയിച്ചു. മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സമാജം വെബ്‌സൈറ്റിലെ www.bkseportal.com/inbound എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!