പത്തനംതിട്ട: പത്തനംതിട്ടയില്‍ ക്വാറന്റീന്‍ ലംഘിച്ച പ്രവാസിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ക്വാറന്റൈന്‍ ലംഘിച്ചതിന് ഇയാളെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും ഓടിച്ചിട്ട് പിടികൂടിയത്. മാസ്‌ക്ക് ധരിക്കാത്തതിനെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഇയാള്‍ വിദേശത്ത് നിന്നെത്തി ക്വാറന്റീനിലിരിക്കെയാണ് പുറത്തിറങ്ങിയതെന്ന് മനസിലായത്. തുടര്‍ന്ന് ഇയാളെ പൊലീസ് പിടികൂടാന്‍ നോക്കിയെങ്കിലും ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു.
പിന്നീട് പിപിഇ ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയ ശേഷമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സാധിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം സ്രവം പരിശോധനക്കയക്കുകയായിരുന്നു. ഫലം നെഗറ്റീവായതോടെ ആശ്വാസത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും. സൗദിയില്‍ നിന്നും വന്ന ശേഷം വെറും രണ്ട് ദിവസമാണ് ഇദ്ദേഹം ക്വാറന്റീനില്‍ ഇരുന്നത്. ചെന്നീര്‍ക്കര സ്വദേശിയായ ഇയാള്‍ വീട്ടില്‍ നിന്നും വഴക്കുണ്ടാക്കിയാണ് പുറത്തിറങ്ങിയത്.