കൊച്ചി: കേരളത്തില്‍ കോവിഡ് ബാധയേറ്റ് ഒരാള്‍ കൂടി മരണപ്പെട്ടു. എറണാകുളത്ത് ഇന്നലെ ഹൃദയാഘാതം വന്ന് മരിച്ച പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്ത് പുല്ലുവഴി പുത്തൂരാം കവല പി.കെ ബാലകൃഷ്ണന്‍ നായര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 79 വയസായിരുന്നു. ഇയാളുടെ കുടുംബത്തിലുള്ളവരും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണ്.
ഇന്നലെ ശ്വാസം തടസം നേരിട്ടത്തിനെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സമ്പര്‍ക്ക പട്ടിക പൂര്‍ത്തിയാക്കിയാല്‍ ഉടന് കൂടുതല്‍ പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കും. രായമംഗലം പഞ്ചായത്ത് അടിയന്തരയോഗം ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. അല്‍പ്പസമയത്തിനുള്ളില്‍ വിശദമായ വിവരങ്ങള്‍ ലഭ്യമാകും. ഇയാളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരുടെ സ്രവം ശേഖരിച്ചിട്ടുണ്ട്. വളയംചിറങ്ങര സ്വകാര്യ ആശുപത്രി അടച്ചിട്ടിരിക്കുകയാണ്.