മനാമ: ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) ഈ വര്‍ഷത്തെ വേനല്‍ക്കാല പ്രത്യേക പരിപാടി ആരംഭിച്ചു. തൊഴിലാളികള്‍ക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ആരംഭിച്ചുവെന്നും വേനല്‍ക്കാലത്ത് ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവല്‍ക്കരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും ഐസിആര്‍എഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി ആദ്യ വിതരണം ഇന്ന് ബുഡയ്യയിലെ ചാപോ വര്‍ക് സൈറ്റില്‍ നടന്നു. ഇരുന്നൂറില്‍ പരം തൊഴിലാളികള്‍ക്ക് വെള്ളവും പഴവും കൂടാതെ കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷിതമായി തുടരാന്‍ വേണ്ട മുന്‍കരുതലുകള്‍ വിശദീകരിക്കുന്ന ഫ്‌ലയറുകള്‍ക്കൊപ്പം ഫേസ് മാസ്‌കുകളും ആന്റി-ബാക്ടീരിയല്‍ സോപ്പുകളും വിതരണം ചെയ്തതായി ഐസിആര്‍എഫ് വ്യക്തമാക്കി.
ഐ.സി.ആര്‍.എഫ് ‘തേര്‍സ്റ്റ് ഖൊഞ്ചേഴ്‌സ്’ കണ്‍വീനര്‍ സുധീര്‍ തിരുനിലത്ത് കൂടാതെ ഐ.സി.ആര്‍.എഫ്. വളണ്ടിഴേസ് സുരേഷ് കുമാര്‍, സുനില്‍ കുമാര്‍, മുരളീകൃഷ്ണന്‍, നിഷ രംഗരാജന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.