റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. മലപ്പുറം വേങ്ങര പറപ്പൂര്‍ ഇരിങ്ങല്ലൂര്‍ സ്വദേശി അരീക്കുളങ്ങര അഷ്‌റഫ് ആണ് മരണപ്പെട്ടത്. 42 വയസായിരുന്നു. ജിദ്ദയിലെ ബനീ മാലിക്കിലായിരുന്നു അഷ്‌റഫ് താമസിച്ചിരുന്നത്. വ്യാഴാഴ്ച്ചയാണ് മരണം സ്ഥീരികരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിക്കും.
ഭാര്യ: ഹാജറ, മക്കള്‍: അനസ് മാലിക്ക് (18), അന്‍ഷിദ (14), അര്‍ഷദ് (ഏഴ്). സൗദിയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ കോവിഡ്-19 ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.